''എടാ.. കാര്യമായ പഠനം ഒന്നും ഇന്ന് നടന്നില്ല..നാളെ സെറ്റാക്കണം.. "ഇത് PSC പഠിക്കുന്നവർക്കിടയിൽ ഒരു തുടർകഥയായി മാറിയിട്ടുണ്ട്..ഒരു ദിവസത്തെ, ആ ദിവസത്തെ സമയത്തെ പലപ്പോഴും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്ക്പറ്റാറില്ല..പഠനത്തിലും ഇത് തന്നെ.. ചിന്തിച്ചുനോക്കൂ..കൃത്യമായ ആസൂത്രണം ഇല്ലാതെ നമുക്ക് ഒരു ദിവസം ഭംഗിയായി മുന്നോട്ടു കൊണ്ടുപോവാൻ കഴിയില്ല എന്നത് യാഥാർത്ഥ്യം ആണ്...പഠനത്തിൽ അടുക്കും ചിട്ടയും വേണം.. മുഖ്യമന്ത്രിക്ക് ജില്ലയിൽ ഒരു ദിവസം പത്തും, പന്ത്രണ്ടും ഉദ്ഘാടനത്തിന് പങ്കെടുക്കാൻ പറ്റുന്നുവെങ്കിൽ, അത് കൃത്യമായി ഒരു ദിവസത്തെ അദ്ദേഹത്തിൻ്റെ പരിപാടികൾ ഷെഡ്യൂൾ ചെയത ഉദ്യോഗസ്ഥരുടെ നേതൃപാടവം ആണ്.. അതുപോലെ നമ്മളും സിലമ്പസ് പ്രിൻ്റെടുത്ത് ഒരു ദിവസം പഠിക്കാനുള്ള കാര്യങ്ങളെ വിവിധ മണിക്കൂറുകൾ ആയി തരം തിരിച്ച് പഠനം മുന്നോട്ടു പോവുക.. കൃത്യമായ പ്ലാനിങ് ഇല്ലാതെ യൂട്യൂബിൽ വരുന്ന നോട്ടിഫിക്കേഷനും, ആപ്പിൽ കുമിഞ്ഞ് കൂടുന്ന വീഡിയോസും കണ്ട് കൃത്യമായ ലക്ഷ്യബോധം ഇല്ലാതെ കാറ്റിനൊപ്പം സഞ്ചരിച്ച് ഏത് സ്റ്റോപ്പിലാണ് ഇറങ്ങേട്ടത് എന്നു പോലും അറിയാതെ യാത്ര മുന്നോട്ടു പോയാൽ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ അകലെ ആയിരിക്കും..ലക്ഷ്യത്തിന് വേണ്ടി time Line സെറ്റ് ചെയ്ത്, നാളെ പഠിക്കേണ്ട കാര്യങ്ങൾ തലേന്ന് പ്ലാൻ ചെയ്ത, അലസത മാറ്റി വെച്ച് പഠനം തുടരുക.. എങ്കിൽ വിജയ കൊടുമുടി കറയാം..
0 Comments