ആദ്യം സിലമ്പസ് കയ്യിലിരിക്കട്ടെ...!


മത്സര പരീക്ഷ രംഗത്ത് എല്ലാവരുടെയും  പഠനം തകൃതിയായി നടക്കുമെങ്കിലും, ഒന്ന് സിലമ്പസ് മനസ്സിരുത്തി വായിക്കാൻ പലർക്കും മടിയാണ്... സിലമ്പസ് നോക്കാതെയുള്ള പഠനം ഗൂഗിൾ മാപ്പില്ലാത്ത യാത്ര പോലെയായിരിക്കും.. നമുക്ക് മുന്നിലെ സിലമ്പസ് എന്നത് വെറും കടലാസ് മാത്രമല്ല.. അത് നിങ്ങളുടെ വിജയ രേഖയാണ്.. നിങ്ങൾ എത്ര പഠിക്കാൻ ഉണ്ടെന്നും, എത്ര ദിവസം, എത്ര മണിക്കൂർ പഠിക്കാനുണ്ടെന്നും നിങ്ങൾക്ക് പറഞ്ഞ് തരും.. നമ്മുടെ സിലമ്പസിൽ ഒരോ ഭാഗവു മാർക്ക് Weightage വ്യത്യസ്തമാണ്... അതിനനുസരിച്ച് ഒരോ ടോപ്പിക്കിനും കൃത്യമായി സമയം മാറ്റിവെക്കാനും നിങ്ങളെ സിലമ്പസ് സഹായിക്കും... മാർക്ക് Weightage കൂടിയ ഭാഗത്ത് നമ്മൾ കുറച്ച് ആഴത്തിൽ പഠിക്കേണ്ടി വരും.. മാർക്ക് അടിസ്ഥാനത്തിൽ പുറത്ത് ഇറങ്ങി ഏതൊക്കെ മെറ്റീരിയലുകൾ നോക്കണം എന്നതു പോലും  പറഞ്ഞ് തരുന്നതും, സിലമ്പസ്  തന്നെയാണ് അടിസ്ഥാനം.. സിലമ്പസ് പ്രിൻ്റെടുത്ത് ഹൈലെയ്റ്റർ കൊണ്ട് ടിക്ക് ഇട്ട് പഠിച്ചിട്ടുണ്ടോ... അപ്പോൾ നമുക്ക് കിട്ടുന്ന ഒരു ആവേശവും ആത്മവിശ്വാസവും  ഉണ്ട് ,അത് നമ്മുടെ പരീക്ഷ തയ്യാറെടുപ്പിൽ നമ്മുടെ ആത്മ വിശ്വാസം കൊടുമുടിയിൽ എത്തിക്കും.. തീർത്ത ടോപ്പിക്കുകൾ ടിക്ക് ഇട്ട് ഉള്ള പഠനം കൃത്യമായി റിവിഷൻ ചെയ്യാൻ നമ്മെ സഹായിക്കും.. ഒരിക്കൽ കൂടി പറയട്ടെ.. പഠനത്തിനൊപ്പം സിലമ്പസ് കൂടെ കൂട്ടുക..

Post a Comment

0 Comments